കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്

Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (17:09 IST)
കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന മുഴുവന്‍ ഇടപാടുകളെക്കറിച്ചും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം സഹകരണ വകുപ്പ് രജിസ്ട്രാറിനും സെക്രട്ടറിക്കും നല്‍കിയതായി മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ താന്‍ സംതൃപ്തനല്ലെന്നും മന്ത്രി അറിയിച്ചു. മാത്രമല്ല മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കുമെന്നും അഴിമതി ആരോപണങ്ങളില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :