വ്യാപം അഴിമതി; 40 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (13:40 IST)
വ്യാപം അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും 40 കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍, റെവ, ജബാല്‍പ്പൂര്‍, ലഖ്‌നൗ, അലഹബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും സിബിഐ സംഘം പരിശോധിച്ച കേന്ദ്രങ്ങള്‍. രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.


പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിലും സര്‍ക്കാര്‍സര്‍വീസിലേക്കുള്ള റിക്രൂട്ടിങ്ങിലും നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 83 കേസുകളാണെടുത്തിട്ടുള്ളത്. പന്ത്രണ്ട് എണ്ണത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തു. അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 2100 പേരെയാണ് കേസില്‍ അറസ്റ്റുചെയ്തത്. 491 പ്രതികള്‍ ഒളിവിലാണ്.

അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ 49പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. കേസിലെ സാക്ഷികളും പ്രതികളും മാധ്യമപ്രവര്‍ത്തകരുമാണ് ഇവര്‍.
ഈ മരണങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണമാണ് നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :