Widgets Magazine
Widgets Magazine

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് താ​ല​പ്പൊ​ലി കാ​ണാ​ൻ പോയ യുവാവ് എങ്ങനെ വാഗമണ്ണിലെത്തി ?; മൃതദേഹം കണ്ടെത്തിയത് ആയിരക്കണക്കിന് അടി താഴ്‌ചയില്‍ - ദു​രൂ​ഹ​തകള്‍ നിറച്ച് അരുണിന്റെ മരണം

കൊ​ച്ചി, തിങ്കള്‍, 6 ഫെബ്രുവരി 2017 (14:56 IST)

Widgets Magazine
vagamon suicide point , vagamon , Arun , police , hospital , blood , arrest , suicide point , കൊ​ക്ക​യി​ൽ വീ​ണു യുവാവ് മ​രിച്ചു , വാഗമണ് , അരുണ്‍ , ആ​ത്മ​ഹ​ത്യാ മു​നമ്പ്

വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണു യുവാവ് മ​രി​ച്ച സംഭവത്തില്‍ ദു​രൂ​ഹ​ത​യേറുന്നു. ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് തെ​ക്കു​പു​റ​ത്ത് ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​രു​ണിന്റെ (24) മൃതദേഹമാണ് വാ​ഗ​മ​ണ്ണിലെ ആ​ത്മ​ഹ​ത്യാ മു​നമ്പില്‍ നി​ന്നു താ​ഴെ നിന്ന് ലഭിച്ചത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലിക്ക് പോകുകയാണെന്നും ഇപ്പോള്‍ തന്നെ മടങ്ങിയെത്തുമെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് എങ്ങനെയാണ് അരുണ്‍ വാഗമണ്ണില്‍ എത്തിയതെന്ന് അറിയില്ല. ബൈ​ക്കില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ള അരുണ്‍ പ​ല​ത​വ​ണ അ​രു​ണ്‍ വാ​ഗ​മ​ണി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നല്ലാത്ത അ​രുണ്‍, കൂ​ട്ടു​കൂ​ടി ന​ട​ക്കാറില്ലെന്നും ജി​മ്മി​ൽ പോ​കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക വി​നോ​ദമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അരുണ്‍ ജോലി ചെയ്‌തിരുന്ന ഓഫീസില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്ന്
കമ്പനി അധികൃതര്‍ പറഞ്ഞു.

അരുണ്‍ എങ്ങനെ വാഗമണ്ണില്‍ എത്തിയെന്നോ, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. അ​രു​ണി​ന്‍റെ കൈയി​ൽ നി​ന്നോ വീ​ട്ടി​ൽ നി​ന്നോ ആ​ത്മ​ഹ​ത്യാ കു​റി​പ്പും ലഭിച്ചിട്ടില്ല. പ്രാ​ഥ​മി​ക
പ​രി​ശോ​ധ​ന​യി​ൽ പൊലീസിന് ഒന്നും ക​ണ്ടെ​ത്താന്‍ സാധിക്കാത്തതും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു വാ​ഗ​മ​ണ്ണി​ൽ വ്യൂ ​പോ​യി​ന്‍റി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തുടര്‍ന്ന് ഗാര്‍ഡ് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ തെ​ര​ച്ചി​ലി​ലാ​ണു കൊ​ക്ക​യി​ൽ​നി​ന്നു മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സി പി ഐ - സി പി ഐ പോരാട്ട വേദിയായി ലോ ‌കോളേജ്!

ലോ കോളെജിലെ പ്രതിസന്ധികൾക്ക് പുതിയ മുഖം കൈവന്നിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ...

news

ജയലളിതയുടെ അനധികൃത സ്വത്തുസമ്പാദനം; ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധി

ഡിസംബറില്‍ അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന ...

news

ഐഫോണ്‍ ഉപഭോക്‍താക്കള്‍ ഭയത്തില്‍‍; 88,000 ഫോണുകൾ തിരികെവിളിക്കുന്നു - കാരണമറിഞ്ഞാല്‍ ഞെട്ടും!

സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്ന ആപ്പിളിന് മറ്റൊരു തിരിച്ചടി കൂടി. ...

Widgets Magazine Widgets Magazine Widgets Magazine