കൊക്കെയ്‍ന്‍ കേസ് വിചാരണ ഇന്ന് ആരംഭിക്കും

കൊക്കെയ്‍ന്‍ കേസ് , വിചാരണ ഇന്ന് , പൊലീസ് ,  ഷൈന്‍ ടോം ചാക്കോ
കൊച്ചി| jibin| Last Updated: വ്യാഴം, 23 ജൂലൈ 2015 (09:15 IST)
നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരുള്ള കൊച്ചി കൊക്കെയ്ന്‍ കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം സിജെഎം കോടതിയിലാണ് വിചാരണ. പ്രതിപ്പട്ടികയിലുള്ളവരെല്ലാം ഇപ്പോള്‍ ജാമ്യം നേടി പുറത്താണ്. അതിനാല്‍ ഇന്ന് ആരംഭിക്കുന്ന വിചാരണ നിര്‍ണായകമാണ്.

ജനുവരി 31നാണ് പ്രതികളെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കൊക്കെയ്ന്‍ ഇടപാടില്‍
ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലെസി സില്‍വസ്റ്റര്‍, സ്നേഹ ബാബു, ടിന്‍സി ബാബു, നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി, ചെന്നൈ സ്വദേശി പൃഥിരാജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :