ബ്രസീലില്‍ കുറ്റവാളി സംഘങ്ങൾ ഏറ്റുമുട്ടി; വെടിവെപ്പില്‍ 34മരണം

 ബ്രസീല്‍ , വെടിവെപ്പ് , മരണം , പൊലീസ്
റിയോ ഡി ജനീറോ| jibin| Last Modified ചൊവ്വ, 21 ജൂലൈ 2015 (11:56 IST)
ബ്രസീലിയൻ പട്ടണത്തിൽ കുറ്റവാളി സംഘങ്ങൾ നടത്തിയ വെടിവെപ്പില്‍ 34 പേർ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു, ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ആമസോണസ് സംസ്ഥാനത്തിന്റ തലസ്ഥാനമായ മനാസിലാണ് സംഭവം. ഏതോ പ്രത്യേക ക്രിമിനൽ സംഘങ്ങളാണ് വെടിവെപ്പിന്
പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കള്ളക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടിയതാകാം എന്നാണ് നിഗമനം. ആക്രമം നടത്തിയവരെ കുറിച്ച് തെളിവുകളൊന്നും ലഭ്യമായിട്ടില്ല. സംഭവം നടന്ന പ്രദേശത്ത് കള്ളക്കടത്ത് സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :