യുവാക്കള്‍ ചെഗുവേരയെ കണ്ടു പഠിക്കണം, ഗാന്ധിക്കു തുല്യമാണ് ചെ; രാധാകൃഷ്ണനെ തള്ളി സികെ പത്മനാഭന്‍

ശനി, 14 ജനുവരി 2017 (09:44 IST)

Widgets Magazine

കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നും തുടച്ച് നീക്കണമെന്നും പറഞ്ഞ ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുതിര്‍ന്ന ബി ജെ പി നേതാവ് സി കെ പത്മനാഭന്‍. പത്മനാഭന്റെ മറുപടി രാധാകൃഷ്ണന് ഇരുട്ടടിയായിരിക്കുകയാണ്.
 
ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ. ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം. യുവാക്കള്‍ ചെയെ കണ്ട് പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു. ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
 
എംടി വാസുദേവന്‍ നായര്‍ക്കെതിരെയും സംവിധായകന്‍ കമലിനെതിരായും രാധാകൃഷ്ണനും മറ്റു ബി ജെ പി നേതാക്കളും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും സി കെ പി വിമര്‍ശനമുന്നയിച്ചു. ഹിമാലയത്തിന് തുല്യമാണ് എം ടി. എംടിയെ കല്ലെറിഞ്ഞ് ആത്മ സംതൃപ്തി കണ്ടെത്തുന്നവര്‍ അത് കണ്ടെത്തട്ടെയെന്നും കമലിന്റെ ദേശസ്‌നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും പത്മനാഭന്‍ പറഞ്ഞു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തിരുവനന്തപുരത്ത് എഞ്ചിനീയറിങ്​ വിദ്യാർത്ഥി തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. തലസ്​ഥാനത്തെ ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജ്​ ...

news

പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിൽ 5.81 കോടി രൂപ

പൂക്കച്ചവടക്കാരിയുടെ ജൻധൻ അക്കൗണ്ടിൽ 5.81 കോടി രൂപ. പാസ്ബുക്കിൽ രേഖപ്പെടുത്തിയതിലെ ...

news

ബാങ്കുകളിൽ നിന്നും പരിധിയിലേറെ പണം പിൻവലിച്ചാൽ നികുതി ഈടാക്കും; 2005നു ശേഷം ഇതാദ്യം

ബാങ്കുകളിൽ നിന്ന് ഒരു പരിധിയിലേറെ പണം പിൻവലിച്ചാൽ അതിനു ‘ബാങ്കിങ് കാഷ് ട്രാൻസാക്​ഷൻ ...

news

ഭയാനകമായ മൗനം തളം കെട്ടി നിൽക്കുന്ന നെഹ്റു കോളേജ്, ഇന്ന് അതെന്റെ ഉറക്കം കെടുത്തുന്നു; അനുഭവം പങ്കുവെച്ച് മാലാ പാർവതി

പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോ‌യ്‌യുടെ ആത്മഹത്യയെ തുടർന്ന് ഉണ്ടായ ...

Widgets Magazine