Widgets Magazine
Widgets Magazine

''മനഃപൂർവ്വമാണ്, ചില ലക്ഷ്യങ്ങളുമുണ്ട്'' - അലൻസിയർ പറയുന്നു

വ്യാഴം, 12 ജനുവരി 2017 (17:48 IST)

Widgets Magazine

സംവിധായകൻ കമലിനെ പിന്തുണച്ച് താൻ നടത്തിയ ഒറ്റയാൾ പ്രതിഷേധം മനഃപൂർവ്വം ചെയ്തതാണെന്ന് പറയുന്നു. ഞാൻ വിചാരിച്ച പോലെ തന്നെയാണ് അതിനു പ്രൊമോഷൻ കിട്ടിയത്. പുതിയ തലമുറ ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷം സിനിമാ നടൻ ചെയ്താൽ അതു ശ്രദ്ധിക്കപ്പെടും എന്നെനിക്കറിയാം. അതുകൊണ്ട് തന്നെയാണ് താൻ രംഗത്തെത്തിയതെന്ന് അലൻസിയർ മനോരമ ഓൺലൈനോട് പറഞ്ഞു.
 
ഇത് കമലിനു വേണ്ടി മാത്രം ഞാൻ ചെയ്തതല്ല. എന്റെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾക്കെതിരായി വന്ന ചില സാഹചര്യത്തിൽ ഞാൻ പ്രതികരിച്ചു എന്നേയുള്ളു. ഞാനൊരു നാടക നടൻ കൂടി ആയതുകൊണ്ട് ഞാൻ ഇങ്ങനെ പ്രതികരിച്ചു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇങ്ങനെ ചെയ്യണമെന്നു പറ‍ഞ്ഞാൽ ശരിയാകുമോ?. അലൻസിയർ ചോദിയ്ക്കുന്നു.
 
സിനിമയിലൊക്കെ വൈകി വന്നതല്ലേ, സംവിധായകരെ ഒന്നു സുഖിപ്പിച്ചിക്കാം, അൽപം പബ്ലിസിറ്റിയും കിട്ടും, അതിനു വേണ്ടിയാണിതൊക്കെ എന്നു പറയുന്നവരോട് ഇദ്ദേഹത്തിനൊന്നേ ചോദിക്കാനുളളൂ... ഇത്രയ്ക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി? 
 
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ഭീഷണിയുമായിട്ടായിരുന്നു സംഘപരിവാര്‍ നേരിട്ടത്. കമല്‍ എന്ന പേരുള്ള മുസ്ലീം ആയതിനാല്‍ കമല്‍ രാജ്യം വിട്ട് പോകണം എന്നായിരുന്നു ആവശ്യം. ഇതിനെതിരെ മേഖലയിലെ പ്രമുഖർ മിണ്ടാതിരുന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി നടൻ അലൻസിയർ ഇന്നലെ രംഗത്തെത്തിയിരുന്നു. താന്‍ ശരിയ്ക്കുമൊരു 'ആര്‍ട്ടിസ്റ്റ്' തന്നെയാണെന്ന് ആര്‍ട്ടിസ്റ്റ് ബേബി തെളിയിച്ചിരിക്കുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പതിവിനു വിപരീതമായി ബജറ്റ് അവതരണം; ബജറ്റ് സമ്മേളനം ജനുവരി 31ന്, ഇരുസഭകളേയും അഭി‌സംബോധന ചെയ്യാൻ രാഷ്ട്രപതി

കേന്ദ്ര സർക്കാരിന്റെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍ബജറ്റ് ...

news

ജവാന്റെ വെളിപ്പെടുത്തലില്‍ മാനം പോയ ബിജെപി മോദിയെ രംഗത്തിറക്കിയോ ?; പുലിവാല് പിടിച്ച് ആഭ്യന്തര മന്ത്രാലയം

അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാർക്കു മോശം ഭക്ഷണമാണു നൽകുന്നതെന്ന ജവാന്റെ ...

news

കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് മോദി അറിയണം; ട്രെയിന്‍ തടയാന്‍ പി സി ജോര്‍ജ്ജ്

കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറന്നുപോകുന്നതായി പി സി ...

news

സരിതയുടെ ചോദ്യം ചെയ്യലിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി നല്ല കുട്ടിയാകുന്നു; കോണ്‍ഗ്രസിന് ആശ്വാസം

ഡിസിസി പുനഃസംഘടനയെത്തുടര്‍ന്ന് ആരംഭിച്ച ‘ശീതസമരം’ അവസാനിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ...

Widgets Magazine Widgets Magazine Widgets Magazine