കൽപ്പറ്റ|
jibin|
Last Modified ചൊവ്വ, 23 ജനുവരി 2018 (15:41 IST)
സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. മുത്തങ്ങ വാർഷിക ദിനമായ ഫെബ്രുവരി 19ന് പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനൊപ്പം
എൻഡിഎ വിടുന്ന കാര്യവും ജാനു പ്രഖ്യാപിക്കും.
ആദിവാസി വിഭാഗങ്ങളോട് എല്‍ഡിഎഫും യുഡിഎഫും തുടരുന്ന അവഗണയാണ് എൻഡിഎയും തുടരുന്നതെന്ന് ജാനു വ്യക്തമാക്കി.
എൻഡിഎയുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ ചില വാഗ്ദാനങ്ങള്‍ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് നേതൃത്വം നല്‍കിയിരുന്നു. കേന്ദ്ര സർക്കാർ ബോർഡുകളിലോ കോർപറേഷനുകളിലോ ദേശീയ പട്ടികജാതി - പട്ടികവർഗ കമ്മീഷനിലോ അംഗത്വം നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ജാനു വ്യക്തമാക്കി.
നേരത്തെ, എന്‍ഡിഎ മുന്നണിയില്‍ നിന്നും അകലുന്നതിന്റെ സൂചനകളുമായി ബിഡിജെഎസ് രംഗത്തുവന്നിരുന്നു. എന്‍ഡിയില്‍ ചേരുമ്പോള്‍ ലഭിച്ച വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും എല്‍ഡിഎഫിനോടും യുഡിഎഫിനോടും തങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള അയിത്തമില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ മാസം
വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജാനുവും തയ്യാറെടുക്കുന്നത്.