ജയറാം കുടുംബസമേതം എത്തി, ഗീതുവും മഞ്ജുവും ഒ‌രുമിച്ച്; പാർവതിയെ മാത്രം കണ്ടില്ല?

ചൊവ്വ, 23 ജനുവരി 2018 (09:30 IST)

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാമേഖലയിലെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിനുശേഷം നടന്ന റിസെപ്ഷനിൽ പങ്കെടുത്തത്. വൈകിട്ട് തൃശൂരിലെ ലുലു കൺവെൻഷൻ സെന്ററിലായിരുന്നു സഹപ്രവർത്തകർക്കായുള്ള സത്കാരം നടന്നത്. 
 
വിവാഹിതരായ ഭാവനയ്ക്കും വരനും ആശംസ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തി. നിര്‍മാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മുട്ടി റിസപ്ഷനെത്തിയത്. മഞ്ജു വാര്യരും ഗീതു മോഹൻദാസും ഒരുമിച്ചാണ് എത്തിയത്. ഇന്ദ്രജിത്ത് പൂർണിമക്കൊപ്പവും പൃഥ്വിരാജ് സുപ്രിയക്കൊപ്പവുമാണ് റിസപ്ഷനെത്തിയത്. 
 
നിവിൻ പോളി ഭാര്യ റിന്ന, മിയ, നസ്രിയ, ടൊവിനോമ് ജയസൂര്യ ഭാര്യക്കൊപ്പമാണ് വന്നത്. ജയറാവും പാർവതിയും കാളിദാസനും റിസെപ്ഷനിൽ എത്തി. സംയുക്താ വർമയും ബിജുമേനോനും കുടുംബസമേതം എത്തി ഭാവനയ്ക്ക് ആശംസകൾ നേർന്നു. 
 
എന്നാൽ, മോഹൻലാൽ, പാർവതി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളെ ചടങ്ങിൽ കണ്ടില്ല. പുതിയ ചിത്രത്തിന്റെ തിരക്കിടയിൽ താരത്തിന് എത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്കിലൂടെ വൈറലാകുന്ന ചിത്രങ്ങൾ കാണാം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി സ്കോര്‍ ചെയ്യുന്നതുകണ്ട് മോഹന്‍ലാല്‍ ആരാധകര്‍ നിരാശരായി, 10 മിനിറ്റ് കഴിഞ്ഞ് ലാലേട്ടന്‍ വിശ്വരൂപം കാണിച്ചു!

അവര്‍ കടുത്ത നിരാശയിലായി. എന്നാല്‍ പത്തുമിനിറ്റിന് ശേഷം തന്‍റെ യഥാര്‍ത്ഥ ഭാവം സ്ക്രീനില്‍ ...

news

കഥകളി ചെയ്യാന്‍ മമ്മൂട്ടി പറഞ്ഞു, മോഹന്‍ലാല്‍ ചെയ്തു; കമലദളം പിറന്നു!

മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസായിട്ട് 25 വര്‍ഷം ...

news

ദുല്‍ക്കര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ !

അപ്പോള്‍ വിരാട് കോലി? അപ്പോള്‍ രോഹിത് ശര്‍മ? ആകെ കണ്‍ഫ്യൂഷനായല്ലോ എന്നൊന്നും ...

news

സുമംഗലിയായി ഭാവന, ആശംസകൾ നേർന്ന് താരങ്ങൾ - ചിത്രങ്ങൾ കാണാം

നടി ഭാവന വിവാഹിതയായി. കന്നഡ നിർമാതാവ് നവീൻ ആണ് വരൻ. രാവിലെ 9.30 നും 10നും ഇടയിലുള്ള ...

Widgets Magazine