അവകാശവാദവുമായി നിയുക്തമുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു; മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; വകുപ്പുവിഭജനത്തിനായി ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

അവകാശവാദവുമായി നിയുക്തമുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു; മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി; വകുപ്പുവിഭജനത്തിനായി ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 25 മെയ് 2016 (11:11 IST)
നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു. രാവിലെ ഒമ്പതരയോടെ രാജ്‌ഭവനില്‍ എത്തി ഗവര്‍ണറെ കണ്ട പിണറായി വിജയന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി.

പുതിയതായി നിയമിച്ച സെക്രട്ടറി ശിവശങ്കർ ഐ എ എസും പിണറായിയുടെ ഒപ്പമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് ഇടതുസര്‍ക്കാരില്‍ ഉള്ളതെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാനുള്ള ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :