ഗുണ്ടാ ചെളി രാജേഷ് വലയിലായി

തിരുവനന്തപുരം| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:35 IST)
തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടയായ ചെളി രാജേഷ് എന്ന രാജേഷിനെ ഗുണ്ട നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നുകുഴി, ബാര്‍ട്ടണ്‍ ഹില്‍, തേക്കുമ്മൂട് എന്നീ പ്രദേശങ്ങളിലെ ജനത്തിനു നിരന്തരം ഭീഷണിയായ ഇയാളെ സിറ്റി പൊലീസാണു പിടികൂടിയത്.

അടുത്ത കാലത്ത് ഗുണ്ട്കാട് സാബു എന്ന സീനിയര്‍ ഗുണ്ടയെ ബാര്‍ട്ടണ്‍ ഹില്‍ കോളനിയിലെ ഒരു പൊതുചടങ്ങില്‍ പങ്കെടുപ്പിച്ചില്ല എന്ന കാരണത്താല്‍ കോളനിയില്‍ അക്രമംഅഴിച്ചു വിടുകയും ശരത് എന്നയാളെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മറ്റൊരു സ്ത്രീയെ വീടു കയറി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

ഇയാളെയും സംഘത്തെയും കൊണ്ട് ഒരു അക്രമസംഭവത്തിനു പോകുന്നതിനു സവാരി എടുക്കന്‍ വിസമ്മതിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ കൈയേറ്റം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കടേഴ്, ഡി.സി.പി അജിതാ ബീഗം എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇയാളെ ഒളിസങ്കേതത്തില്‍ നിന്ന്
പിടികൂടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :