ടിപി ചന്ദ്രശേഖരന്‍ വധക്കേസ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

കോഴിക്കോട്| Last Modified ചൊവ്വ, 3 മാര്‍ച്ച് 2015 (18:22 IST)
ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. കേസിലെ ഇരുപത്തിനാലാം പ്രതി രാഹുലാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇന്ന് നാട്ടിലെത്തിയപ്പോള്‍ രാഹുല്‍ പിടിയിലാവുകയായിരുന്നു. കൊലപാതകികള്‍ക്ക് മൊബൈല്‍ ഫോണും ആയുധങ്ങളും സംഘടിപ്പിച്ച് കൊടുത്തത് ഇയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2012 മെയ് 4 ന് രാത്രിയാണ് ക്വട്ടേഷന്‍ സംഘം ടിപി ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നത്.. കേസില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെസി രാമചന്ദ്രന്‍ ബ്രാഞ്ച് അംഗം ട്രൗസര്‍ മനോജ് എന്നിവരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരേയും കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :