ചന്ദ്രബോസ് വധം: രണ്ടാം സാക്ഷിയുടെ വിസ്താരം ഇന്ന്

ചന്ദ്രബോസ് വധം , മുഹമ്മദ് നിസാം , ശോഭാസിറ്റി
തൃശൂര്‍| jibin| Last Modified വെള്ളി, 30 ഒക്‌ടോബര്‍ 2015 (10:03 IST)
ശോഭാസിറ്റിയിലെ സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം സാക്ഷി അജീഷിന്റെ വിസ്താരം ഇന്ന് തുടങ്ങും. ഒന്നാം സാക്ഷി അനൂപിന്റെ സാക്ഷി വിസ്താരം ഇന്നലെ
പൂർത്തിയായയ സാഹചര്യത്തിലാണ് അജീഷിന്റെ വിസ്താരം നടക്കുന്നത്.

വിവാദ വ്യവസായി മുഹമ്മദ് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിച്ച ശേഷം വാഹനം ഇടിപ്പിച്ച് അവശനാക്കി പോയപ്പോള്‍ ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചത് അജീഷാണ്. അതുകൊണ്ട് തന്നെ അജീഷിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്.

നാലു ദിവസം നീണ്ടു നിന്ന വിസ്താരത്തില്‍ സംഭവം നടന്ന സമയത്തെ സംബന്ധിച്ച വൈരുദ്ധ്യങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യങ്ങളത്രയും. എന്നാല്‍ ഒന്നാം സാക്ഷിയില്‍ നിന്നും വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്ന മൊഴികളൊന്നും ലഭിച്ചിട്ടല്ല.

വിചാരണയുടെ ആദ്യദിനം നിസാമിന് അനുകൂലമായി മൊഴി നൽകിയ അനൂപ് മൊഴി മാറ്റിയതിന് കോടതിയിൽ മാപ്പപേക്ഷ നൽകി. നിസാമിന്റെ സഹോദരന്‍ റസാഖിന്റെ പ്രേരണയില്‍ നേരത്തെ ഒന്നാം സാക്ഷി മൊഴിമാറ്റിയത് അന്വേഷിക്കണമെന്ന പേരാമംഗലം സിഐയുടെ പരാതി വിചാരണ കോടതി ഫയലില്‍ സ്വീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന് അന്വേഷത്തിന് കൈമാറാനാണ് വിചാരണകോടതിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :