കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (18:26 IST)
കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജിനെ വധിച്ച കേസില്‍ അന്വേഷണം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ക്രൈബ്രാഞ്ചില്‍ സിബിഐ സംഘം
കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ഹരിഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള മുന്നംഗ സംഘം അന്വേഷണത്തിന്റെ ഭാഗമായി തലശ്ശേരിയിലെത്തിയത്.

കഴിഞ്ഞമാസം ഒന്നാം തിയതിയാണ് തലശ്ശേരി കതിരൂരില്‍ ആര്‍എസ്എസ് നേതാവ് ഇളംതോട്ടത്തില്‍ മനോജ് വെട്ടേറ്റ് മരിച്ചത്.കേസില്‍ 19 പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ എട്ട് പ്രതികളെ പിടിയിലായിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :