കേന്ദ്ര നേതൃത്വത്തെ തള്ളി വിഎസ്; സിബിഐ തന്നെ മതി

  ബാര്‍ കോഴ വിവാദം , സിബിഐ അന്വേഷണം , വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 4 നവം‌ബര്‍ 2014 (13:51 IST)
ബാര്‍ കോഴ വിവാദത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. കേഴ ഇടപാട് സിബിഐ അന്വേഷിക്കണമെന്ന തന്റെ മുന്‍ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി വിഎസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ട കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടെന്നും. നിലവിലുള്ള ഏജന്‍സികളില്‍ നിഷ്പക്ഷമായ അന്വേഷണം സിബിഐയ്ക്ക് മാത്രമേ കഴിയുകയുള്ളുവെന്നും വിഎസ് ചൂണ്ടിക്കാട്ടി. കോടതിയുടെ അനുകൂല പരാമർശം ലഭിച്ച ഏക ഏജൻസിയും സിബിഐയാണ്. അതിനാലാണ് സിബിഐയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വി‌എസ് അച്ചുതാനന്ദന്റെ നിലപാടുകള്‍ സിപി‌എം കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സിപിഎം ആവശ്യപ്പെടാനാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയ നിര്‍ദേശം.
കോടതിയുടെ നേതൃത്വത്തില്‍ വേണം അന്വേഷണം നടത്താന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ല എന്നും
കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സിബിഐ അന്വേഷണം നിഷ്പക്ഷമാകില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :