സർക്കാരിന് ആശ്വാസം; ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് സ്റ്റേ

ബുധന്‍, 14 മാര്‍ച്ച് 2018 (15:07 IST)

ഷുഹൈബ് വധത്തിൽ സി ബി ഐ അന്വേഷണത്തിന് ജസ്റ്റിസ് കമാല്‍ പാഷെയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബഞ്ച് അന്വേഷണം തൽകാലികമായി സ്റ്റേ ചെയ്തു.
 
സിംഗിൾ ബഞ്ചിനെതിരെ സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുകയില്ല എന്ന് ഷുഹൈബിന്റെ  മാതാപിതാക്കളുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി താൽകാലികമായി വിധി സ്റ്റേ ചെയ്യുകയായിരുന്നു. കേസിൽ ഈ മാസം 23ന്  വിശദമായി വാദം കേൾക്കും.  
 
നേരത്തെ സി ബി ഐ അന്വേഷണം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോൾ രൂക്ഷ വിമർശനങ്ങൾ സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. തുടർന്ന് കേസ് അന്വേഷണം സി ബി ഐക്കു വിടുന്നതായി കോടതി വിധി പ്രസ്ഥാവിക്കുകയും ചെയ്തു. സിബിഐ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷച്ചുമതല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിഡിജെ‌എസ് ഇടതുപക്ഷത്തേക്കോ? സൂചന നല്‍കി തുഷാര്‍ വെള്ളാപ്പള്ളി!

ബി ജെ പിയുമായി അകന്നുനില്‍ക്കുന്ന ബി ഡി ജെ എസ് ഇടതുപക്ഷത്തേക്കെന്ന് സൂചന. ഇതുസംബന്ധിച്ച ...

news

സഹപാഠികള്‍ ഹാ‌ള്‍ ടിക്കറ്റ് കീറി; മനം‌നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്രണയാഭ്യര്‍ത്ഥ നിരസിച്ച പെണ്‍കുട്ടി നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍. പ്രണയാഭ്യര്‍ത്ഥ ...

news

മലയാള സിനിമയില്‍ വിലക്കില്ലെന്ന് കമല്‍

മലയാള സിനിമയില്‍ വിലക്ക് എന്നൊരു സംഗതി ഇല്ലെന്ന് സംവിധായകന്‍ കമല്‍. സംഘടനാപരമായ ...

news

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എന്‍‌ഡി‌എയില്‍ പൊട്ടിത്തെറി, ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ പൊട്ടിത്തെറി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ...

Widgets Magazine