ശുഹൈബ് വധം: അഞ്ചുപേർ കൂടി കസ്റ്റഡിയിൽ - പിടികൂടിയത് കർണാടകയിൽ നിന്ന്

കണ്ണൂർ, ശനി, 24 ഫെബ്രുവരി 2018 (12:07 IST)

Widgets Magazine
 Suhaib murder case , Congress , Bjp , k sudhakaran , ശുഹൈബ് വധം , യൂത്ത് കോണ്‍ഗ്രസ് , സി പി എം

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പിടിയില്‍. കർണാടകയിലെ വിരാജ്പേട്ടയിൽനിന്നാണ് മട്ടന്നൂർ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇവരുടെ അറസ്റ്റ് അൽപസമയത്തിനകം രേഖപ്പെടുത്തും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലയാളി സംഘത്തിൽപ്പെട്ടവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും പിടിയിലായിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി(26), റി​​​ജി​​​ൻ രാ​​​ജ്(28) എ​​​ന്നി​​​വ​​​രെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. എടയന്നൂർ സ്കൂളിലെ വിദ്യാർഥി തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

എടയന്നൂർ സ്കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മധുവിനെ സഹോദരതുല്യനായി കാണാൻ മമ്മൂട്ടിക്ക് എന്താണവകാശം? - ഉത്തരമുണ്ട്

അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി ...

news

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതരാവസ്ഥയില്‍

വിവാഹ സമ്മാനം തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ...

news

ശുഹൈബ് വധം: ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി കെ സുധാകരന്‍

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

Widgets Magazine