ശുഹൈബ് വധം: അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു - തിരച്ചില്‍ ശക്തമാക്കി പൊലീസ്

കണ്ണൂർ, ബുധന്‍, 28 ഫെബ്രുവരി 2018 (16:56 IST)

 Shuhaib murder case , Shuhaib , murder , Congress , ശുഹൈബ് , മട്ടന്നൂര്‍ , കോണ്‍ഗ്രസ് , പൊലീസ് , ആയുധങ്ങള്‍

മട്ടന്നൂരില്‍ യൂത്ത് കോൺഗ്രസ് ബ്ളോക്ക് മണ്ഡലം സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു.

മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ആയുധങ്ങള്‍ കനത്ത പൊലീസ് കാവലിൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ കണ്ടെടുത്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്. ആയുധം കണ്ടെത്തിയ പ്രദേശത്ത് പൊലീസ് തിരച്ചിൽ തുടരുകയാണ്.

ശുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയാണ് ആയുധങ്ങള്‍ കാണപ്പെട്ടത്. കാടു വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാൾ ലഭിച്ചിരുന്നു.

ആയുധം കണ്ടെത്താൻ കഴിയാത്തത് എന്തു കൊണ്ടാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രിയതാരത്തിന് വിടചൊല്ലാനൊരുങ്ങി മുംബൈ; സംസ്‌കാരം ഉടന്‍ - ആദരാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ...

news

ആരോപണം പാളിപ്പോയി, ഇനി മാപ്പ് പറയാതെ രക്ഷയില്ല; എഎന്‍ രാധാകൃഷ്‌ണനെതിരെ ബിനീഷ് വക്കീല്‍ നോട്ടീസ് അയച്ചു

അഴിമതിയാരോപണം ഉന്നയിച്ച ബിജെപി നേതാവ് എഎന്‍ രാധാകൃഷ്‌ണനെതിരെ ബിനീഷ് കോടിയേരി വക്കീല്‍ ...

news

മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ധു ജനക്കൂട്ടത്തിന്റെ മ​ർ​ദ്ദ​ന​മേ​റ്റ് ...

Widgets Magazine