നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍ - കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി, ശനി, 25 നവം‌ബര്‍ 2017 (12:08 IST)

dileep,	dileep arrest,	cinema,	bhavana,	witness,	manju warrier,	kavya madhavan,	ramya nambeesan,	rima kallingal,	ദിലീപ്,	അറസ്റ്റ്,	സിനിമ,	ഭാവന,	സാക്ഷി,	മഞ്ജു വാര്യര്‍,	കാവ്യ മാധവന്‍,	രമ്യ നന്പീശന്‍,	റീമ കല്ലിങ്ങല്‍,	അജു വര്‍ഗ്ഗീസ്,	ധര്‍മജന്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ കേസില്‍ ദിലീപിന്റെ പങ്കുണ്ടെന്ന കാര്യം ആദ്യം സൂചിപ്പിച്ചത് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 
 
കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു എന്നാണ് സഹോദരന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെയാണ് ഈ സംശയം ബലപ്പെട്ടതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
 
ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം. കൊച്ചിയിലെ ‘അമ്മ’ താരനിശ നടക്കുന്നതിനിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണെന്നും സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
 
കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിമാരായ മഞ്ജു വാര്യർ, കാവ്യാ മാധവൻ അടക്കം സിനിമാ മേഖലയിൽ നിന്ന് മാത്രം 50 സാക്ഷികളുണ്ട്. ഇതിൽ എത്ര പേർ അവസാനം വരെ പൊലീസിന്റെ കൂടെ നിൽക്കുമെന്ന കാര്യം വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഞ്ജു മുതൽ റിമ വരെ, കാവ്യ മുതൽ അജു വർഗീസ് വരെ!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചതെന്നാണ് ...

news

‘നന്നായി വസ്ത്രം ധരിച്ചിട്ട് വന്നാല്‍ മതി’; ചാനല്‍ അവതാരകയ്ക്ക് ഫുട്ബോള്‍ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം

2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് റഷ്യയിലാണ് പരിപാടികൾ നടക്കുന്നത്. ...

news

ദേവികുളം താലൂക്കിലെ 300 ഏക്കര്‍ കുറിഞ്ഞി ചെടികള്‍ക്ക് ഭൂമാഫിയ തീയിട്ടു

മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. ...

news

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി, സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നു; പൊലീസ് രണ്ടുംകൽപ്പിച്ച്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ നടൻ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ...

Widgets Magazine