മഞ്ജു മുതൽ റിമ വരെ, കാവ്യ മുതൽ അജു വർഗീസ് വരെ!

ശനി, 25 നവം‌ബര്‍ 2017 (11:59 IST)

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ പക്ഷം. വിചാരണ ഉടൻ തന്നെയുണ്ടാകുമെന്നും സൂചനയുണ്ട്. കേസിലെ പ്രതിയും നടനുമായ ദിലീപിനെതിരെ സിനിമാമേഖലയിൽ നിന്നും 50 പേരാണ് സാക്ഷി പറയുക. ഇതിൽ എത്ര പേരെ പൂർണമായും വിശ്വസിക്കാൻ കഴിയുമെന്ന കാര്യത്തിൽ പൊലീസിനു ഇതുവരെ വ്യക്തമായ ധാരണയില്ല. 
 
പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴിയായിരിക്കും നിർണായകം. കേസിൽ ദിലീപിനെതിര മഞ്ജു മൊഴി നൽകിയാൽ അത് കേസ് ബലപ്പെടുത്തും. ദിലീപിനെതിരെ സാക്ഷി പറയാൻ എല്ലാവരും തയ്യാറാകുമോ എന്ന കാര്യവും സംശയമാണ്. ചിലരെങ്കിലും മൊഴിമാറ്റും എന്ന കാര്യം പോലീസിന് ഉറപ്പാണ്. മൊഴി മാറ്റിയാൽ അവര്‍ക്കെതിരെ കേസ് എടുത്തേക്കും എന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. 
 
കേസില്‍ മഞ്ജു വാര്യര്‍ സാക്ഷി പറയാന്‍ തയ്യാറാകുമോ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്. നടിക്കൊപ്പം തുടക്കം മുതൽ നിന്നവരാണ് ഡബ്ല്യുസിസി. ഇവർക്കിടയിലും ഈ ഒരു സംശയം ഉയരുന്നുണ്ട്. കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
 
സാക്ഷികളായവരിൽ രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ആക്രമിക്കപ്പെട്ട നടി, ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ് തുടങ്ങിയവരുടെ മൊഴി ദിലീപിനു എതിരാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, മുകേഷ്, ഗണേഷ്, ധർമജൻ ബോൾഗാട്ടി, സിദ്ദിഖ്, നാദിർഷാ, കാവ്യാ മാധവൻ, അജു വർഗീസ് എന്നിവരുടെ മൊഴികൾ ദിലീപിനു അനുകൂലമായിരിക്കുമെന്നാണ് പ്രചരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘നന്നായി വസ്ത്രം ധരിച്ചിട്ട് വന്നാല്‍ മതി’; ചാനല്‍ അവതാരകയ്ക്ക് ഫുട്ബോള്‍ ആരാധകരുടെ സ്പെഷ്യല്‍ ഉപദേശം

2018 ഫുട്ബോള്‍ ലോകകപ്പിന് മുന്നോടിയായി ഡിസംബര്‍ 1 ന് റഷ്യയിലാണ് പരിപാടികൾ നടക്കുന്നത്. ...

news

ദേവികുളം താലൂക്കിലെ 300 ഏക്കര്‍ കുറിഞ്ഞി ചെടികള്‍ക്ക് ഭൂമാഫിയ തീയിട്ടു

മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ കുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. ...

news

ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തി, സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നു; പൊലീസ് രണ്ടുംകൽപ്പിച്ച്

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ നടൻ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ...

news

2019ൽ മത്സരം മോദിയും ജനങ്ങളും തമ്മിലാകും, പദ്മാവതിയും പശുവുമെല്ലാം വെല്ലുവിളിയാകും: അരവിന്ദ് കെജ്‌രിവാൾ

2019ലെ തെരഞ്ഞെടുപ്പിൽ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ...

Widgets Magazine