സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍; മിനിമം ചാര്‍ജ് എട്ടു രൂപയാകും

കൊച്ചി, ചൊവ്വ, 2 ജനുവരി 2018 (08:23 IST)

സംസ്ഥാനത്ത് ബസ് യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. സ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം യാത്രനിരക്കില്‍ പത്ത് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടായി ഉയരും.
 
കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഡീലക്‌സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം.
 
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ പരിഗണനയിലുള്ളതിനാല്‍ അന്തിമതീരുമാനം സര്‍ക്കാര്‍ കൈകൊള്ളും. മിനിമം നിരക്ക് പത്തുരൂപയായയും, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു ബസ്സുടമകള്‍ ആവശ്യപ്പെട്ടത്.
 
ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നവംബറില്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. 2014 ല്‍ ആണ് അവസാനമായി യാത്രാനിരക്ക് വര്‍ധിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത്’: പ്രതികരണവുമായി മഞ്ജു

ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ പോയത് പ്രശസ്തിക്കുവേണ്ടിയല്ലെന്ന് ചലച്ചിത്ര താരം മഞ്ജു ...

news

മദ്യം കഴിക്കണമെങ്കിലും ഇനി ആധാര്‍ നിര്‍ബന്ധം !

ഇനി മദ്യം കഴിക്കാന്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് ...

news

പുരുഷനൊപ്പമല്ലാതെ ഹജ് തീര്‍ഥാടനം: പ്രധാനമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നു

പുരുഷന്റെ കൂടെയല്ലാതെ ഹജ് തീർഥാടനത്തിനു സ്‌ത്രീകൾക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ ...

news

കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ്; പ്രിയ കലാകാരനെ അനുസ്മരിച്ച് വിനയൻ

കലാഭവന്‍ മണി മരിച്ചിട്ട് രണ്ട് വര്‍ഷം തികയാന്‍ പോകുകയാണെങ്കിലും അദ്ദേഹത്തിന്റെ ആ ചിരിയും ...

Widgets Magazine