കോടിയേരിക്ക് നേരെയുണ്ടായ ബോംബേറ് കലാപം ഉണ്ടാക്കാനോ ?; ബിജെപി പ്രതിരോധത്തില്‍ - വിമര്‍ശനവുമായി ചെന്നിത്തല

കോടിയേരിക്ക് നേരെയുണ്ടായ ബോംബേറ് കലാപം ഉണ്ടാക്കാനോ ?

 kodiyeri balakrishnan , Kannur , Bomb blast , P jayarajan , CPM , Ramesh chennithala , BJP , CPM , ബിജെപി , തലശ്ശേരി , കോടിയേരി ബാലകൃഷ്‌ണന്‍ , ബോംബേറ് , സിപിഎം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 ജനുവരി 2017 (15:59 IST)
തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിക്കവെ ഉണ്ടായ
ബോംബേറ് ആസൂത്രിതമെന്ന് സിപിഎം ആരോപിച്ചതിന് പിന്നാലെ ബിജെപി രംഗത്ത്.

നാട്ടില്‍ നുണ പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കോടിയേരിക്ക് നേരെ ബിജെപി ആക്രമണം നടത്തിയിട്ടില്ല. സിപിഎം പ്രവര്‍ത്തകന്‍റെ കൈയിലിരുന്ന ബോംബായിരിക്കും പൊട്ടിയത് അല്ലെങ്കില്‍ സിപിഎമ്മിലെ ചേരിതിരിവിന്‍റെ ഭാഗമാണ് ആക്രമണമെന്നും അദ്ദേഹം
പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താൻ ആർഎസ്എസ് നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനാണ് ആര്‍എസ്എസ് ആസൂത്രിതമായി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം. ആര്‍എസ്എസ് ഒരു അധോലോക സംഘമായി മാറിക്കഴിഞ്ഞൂ എന്നതിന്റെ സൂചനകളാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബ് എറിഞ്ഞതിലൂടെ തങ്ങളുടെ രാക്ഷസീയ മനോഭാവം സംഘപരിവാർ ശക്തികൾ കേരളത്തിന് മുൻപാകെ വീണ്ടും വെളിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബോംബ് നിർമ്മാണവും ആക്രമണവും അവസാനിപ്പിച്ചു മാന്യമായ പൊതുപ്രവർത്തനത്തിനു സംഘപരിവാർ തയാറാകണം. ഫാസിസ്റ്റ് മനോഭാവവും ഭീഷണിയും കേരളത്തിലെ ജനങ്ങൾ തരിമ്പും അംഗീകരിക്കില്ല. ഇത്തരം ആക്രമണ മാർഗങ്ങൾ അവസാനിപ്പിക്കാൻ തയാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ ...

Swami Nithyananda: കുപ്രസിദ്ധ ആള്‍ ദൈവം സ്വാമി നിത്യാനന്ദ മരിച്ചോ? വിവാദം പുകയുന്നു
1978 ജനുവരി ഒന്നിന് തമിഴ്‌നാട്ടിലെ തുരുവണ്ണാമലൈയിലാണ് നിത്യാനന്ദയുടെ ജനനം

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച ...

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിനു ഉത്തരവിടണം എന്നാണ് ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ മുന്നേറ്റമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന അജണ്ട

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു