യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്​, വെള്ളി, 27 ജനുവരി 2017 (10:17 IST)

Widgets Magazine

കണ്ണൂരിലെ പരിയാരത്ത് യുവാവിനെ തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശികളായ നൌഷാദ്, ഷിഹാബ്, അബ്‌ദുല്ലക്കുട്ടി, സിറാജ്, മുഹാസ് എന്നിവരാണ് അറസ്റ്റിലായത്.
 
നിരവധി മോഷണക്കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും ഇയാള്‍ പ്രതിയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇയാള്‍ മരിച്ചതായി കണക്കാക്കുന്നത്. അന്നേദിവസം, രാവിലെ പത്രവിതരണക്കാരാണ് മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ കണ്ടത്. ഇവര്‍ മറ്റുള്ളവരെ വിവരം അറിയിച്ചെങ്കിലും അബ്‌ദുള്‍ ഖാദര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ വന്നവരെല്ലാം സ്ഥലം വിടുകയായിരുന്നു.
 
പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൌണ്ടിനു സമീപമായാണ് ഇയാളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അവശനായി കിടക്കുന്ന അബ്‌ദുള്‍ ഖാദറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ബക്കളം സ്വദേശിയായ ഇയാള്‍ക്ക് 38 വയസ്സ് ആയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; കോഴിക്കോട് കളക്‌ടര്‍ക്ക് ചിഫ് സെക്രട്ടറിയുടെ നോട്ടീസ്

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ല കളക്‌ടര്‍ ...

news

കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്. ...

news

മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കും; കടുത്ത നിലപാടുമായി ട്രം‌പ്

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം പത്ത് ...

news

ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉദ്ദവ് താക്കറെ; ശിവസേന - ബിജെപി ബന്ധം അവസാനിച്ചു

തെരഞ്ഞെ‌ടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കും. കഴിഞ്ഞ 25 വർഷക്കാലത്തെ ബിജെപിയുമായുള്ള ...

Widgets Magazine