ഐഎസ് വേട്ട; സൈന്യം പറയുന്നതില്‍ സത്യമുണ്ടോ, മൊസൂളില്‍ നടക്കുന്നതെന്ത് ?

മൊസൂളില്‍ നടക്കുന്നതെന്ത് ?; സൈന്യം പറയുന്നത് സത്യമെങ്കില്‍ ഇത് ജയം തന്നെ!

  Iraq military , Mosul , ISIS , IS , military , bomb blast , death , Mosul , ഐഎസ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ , ഭീകരര്‍ , മൊസൂള്‍
ബാഗ്ദാദ്| jibin| Last Modified ബുധന്‍, 25 ജനുവരി 2017 (16:07 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ഐഎസ്) പിടിയില്‍ നിന്ന് മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഇറാക്ക് സൈന്യത്തിന്റെ നീക്കം വിജയകരമായെന്ന് റിപ്പോര്‍ട്ട്. മൊസൂളിന്‍റെ അവസാനഭാഗവും തിരിച്ചുപിടിച്ചതായിട്ടാണ് സൈന്യം വ്യക്തമാക്കുന്നത്.

പ്രതിരോധം ശക്തമാക്കിയ ഐ എസില്‍ നിന്ന് മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിച്ചുവെന്നും ടൈഗ്രിസ് നദിയുടെ കിഴക്കുള്ള പ്രദേശങ്ങളില്‍നിന്നാണു ഭീകരരെ അവസാനമായി തുരത്തിയതെന്നും സൈന്യം വ്യക്തമാക്കി.

ഇറാക്കിലെ ഭീകരവിരുദ്ധസേനയുടെ നിരന്തരശ്രമങ്ങള്‍ക്കൊടുവിലാണു ഭീകരരില്‍നിന്നു മൊസൂളിനെ മോചിപ്പിക്കുവാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭീകരരെ പൂര്‍ണ്ണമായും ഇല്ലായ്‌മ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഭീകരര്‍ പിന്നോട്ട് വലിയുകയും മറ്റ് കേന്ദ്രങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുമാണെന്നും റിപ്പോര്‍ട്ടുണ്ട്.

മാസങ്ങളായി തുടരുന്ന ഐ എസ് വേട്ടയില്‍ നൂറ് കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. നിരവധി പട്ടാളക്കാര്‍ക്കും പരുക്കേറ്റു. കഴിഞ്ഞ ആഴ്ച കിഴക്കന്‍ മൊസൂളിനെ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :