ഒടുവില്‍ യുവനടി കനിഞ്ഞു; സംവിധായകനും, നടനും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെട്ടു - നടപടികൾ പൊലീസ് അവസാനിച്ചു

കൊച്ചി, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (15:47 IST)

പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീൻപോള്‍ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ യുവനടി നല്‍കിയ കേസിന്റെ നടപടികൾ അന്വേഷണ സംഘം അവസാനിപ്പിച്ചു.

കേസുമായി മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കിയെന്നും പരാതിക്കാരിയായ യുവനടി കോടതിയില്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ പൊലീസ് അവസാനിപ്പിച്ചത്.

നിലപാട് വ്യക്തമാക്കി നടി നൽകിയ സത്യവാങ്മൂലത്തെ തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് കേസ് നടപടികള്‍ പൊലീസ് അവസാനിപ്പിച്ചത്.

ഹണി ബി ടുവിന്റെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചെന്നും തന്റെ അനുവാദം കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാക്കിയെന്നുമാണ് യുവനടിയുടെ പരാതി.

ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടർ അനിരുദ്ധൻ, അനൂപ് വേണുഗോപാൽ തുടങ്ങിയവർക്കെതിരെയാണ് നടി പരാതി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'കാവ്യയാണ് പ്രശ്നം' - ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ദിലീപും കാവ്യയും ഞെട്ടി!

ദിലീപിന്റെ സമയദോഷത്തിനു പിന്നിൽ കവ്യയാണെന്ന് റിപ്പോർട്ടുകൾ. കാവ്യാ മാധവനും ദിലീപും ...

news

പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ ...

news

'എന്നും അവളോടോപ്പം' - വാക്കുകൾക്ക് വിലകൽപ്പിക്കുന്ന താരം, ഇനി പൃഥ്വിയുടെ സമയം!

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് ...

news

വിദ്വേഷ പ്രസ്താവനകള്‍ തുടരുന്നു; മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് ബിജെപി

1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന ...