നടിയുടെ പരാതിയില്‍ ജീന്‍പോള്‍ കുടുങ്ങുമെന്ന് റിപ്പോര്‍ട്ട്; മൊഴിയെടുക്കല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു!

കൊച്ചി, വെള്ളി, 28 ജൂലൈ 2017 (16:29 IST)

 Jeen paul lal news , Honey Bee 2 , Sreenath Bhasi , Honey Bee , rape , police , arrest , Lal , ജീൻപോൾ ലാല്‍ , യുവനടി , ശ്രീനാഥ് ഭാസി , ഹണി ബീ , മൊഴി
അനുബന്ധ വാര്‍ത്തകള്‍

ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ പ്രതിയെന്ന് റിപ്പോര്‍ട്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജീന്‍ പോളിനെതിരായ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് നടി മൊഴി നല്‍കിയത്.

അതേസമയം, കേസില്‍ ആരോപണവിധേയനായ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ നടിയുടെ പരാതി ഒരിക്കല്‍ കൂടി പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2016 നവംബർ 16നാണ് സംഭവം. ഹണി ബീയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിലെ പ്രതിഫലം വാങ്ങാനായി പനങ്ങാടുള്ള ഹോട്ടലിൽ എത്തിയപ്പോള്‍ ജീൻപോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എറണാകുളം സ്വദേശിയായ നടിയുടെ പരാതി.

നടിയുടെ പരാതിയില്‍ ജീൻപോളിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസിയുടെ പേരും പറയുന്നുണ്ട്. അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിന് പകരക്കാരനായി ജയറാമോ?

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് സിനിമാ ലോകത്തെ ...

news

അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ തള്ളി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ അറസ്‌റ്റിലായ ദിലീപിന്റെ ...

news

ശല്യം ചെയ്ത സഹോദരന് സഹോദരിയും ഭര്‍ത്താവും വിധിച്ചത് മരണശിക്ഷ!

റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ ...