സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 9 ജനുവരി 2025 (19:34 IST)
ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കോടതിവിധി കേട്ട് ബോബി ചെമ്മണ്ണൂര്‍ പ്രതിക്കൂട്ടില്‍ തളര്‍ന്നിരിക്കുകയായിരുന്നു. പിന്നാലെ കോടതിമുറിയില്‍ വിശ്രമിക്കാന്‍ ഇദ്ദേഹത്തെ അനുവദിച്ചു. ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയെ തുടര്‍ന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം വയനാട്ടില്‍ നിന്നും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കിയത്. അഡ്വക്കേറ്റ് രാമന്‍പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കോടതിയില്‍ ഹാജരായത്.