അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

Boby Chemmannur Honey Rose, Boby Chemmannur Honey Rose Issue, What is Boby Chemmannur Honey Rose issue, Boby Chemmannur and Honey Rose
Boby Chemmannur - Honey Rose Issue
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 9 ജനുവരി 2025 (11:15 IST)
അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കൂടാതെ ജാമ്യാപേക്ഷയും പരിഗണിക്കും. ജാമ്യ ഹര്‍ജിയില്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ രാമന്‍പിള്ള അസോസിയേറ്റ്‌സാണ് ഹാജരാകുന്നത്. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ ദുരുദ്ദേശപരമായിരുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അശ്ലീല പദപ്രയോഗം എന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.

ബോബി ചെമ്മണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞദിവസം രാത്രി രണ്ടുതവണയായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :