സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 8 ജനുവരി 2025 (17:03 IST)
ചായക്കടയിലെ ഒരു മനുഷ്യനെ കിട്ടിയാല്‍ പോലും ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെ പുച്ഛിക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂരെന്ന് നടി മാല പാര്‍വതി. അദ്ദേഹം മാത്രമാണ് ഒരു പുരുഷന്‍, ബാക്കിയുള്ളവര്‍ മുഴുവന്‍ മ്ലേച്ചന്മാര്‍ എന്ന നിലയ്ക്ക് എല്ലാവരെയും കളിയാക്കുന്ന വ്യക്തിയാണെന്നും നടി പറഞ്ഞു. പോലീസ് വേഗത്തില്‍ നടപടി സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും മാലാപാര്‍വതി പറഞ്ഞു.
ഹണി റോസ് ഒരു മനുഷ്യസ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെയാണ് ബോബി ചെമ്മണ്ണൂര്‍ പെരുമാറിയതൊന്നും വേദിയില്‍ കയറ്റിനിര്‍ത്തി അപമാനിച്ച് ഒരു തമാശ വസ്തുവാക്കി മാറ്റി സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇട്ടുകൊടുത്തുവെന്നും മാലപാര്‍വതി പറഞ്ഞു. ഇതിനെതിരെ ഹണി റോസ് പൊരുതാന്‍ തീരുമാനിച്ചത് വലിയ കാര്യമാണെന്നും അവര്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു മാല പാര്‍വതി.