Widgets Magazine
Widgets Magazine

''നീ എസ് എസി എസ് ടി അല്ലേ, എന്റേയും സർക്കാരിന്റേയും ഔദാര്യത്തിലല്ലേ നീ ജീവിക്കുന്നത്'' - ഒരു അധ്യാപകൻ വിദ്യാർത്ഥിയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം

വ്യാഴം, 22 ഡിസം‌ബര്‍ 2016 (12:26 IST)

Widgets Magazine

ഏറണാകുളം മഹാരാജാസ് കോളജില്‍ പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ പ്രിന്‍സിപ്പലില്‍ കെ എല്‍ ബീനയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എറണാകുളം ലോ കോളജിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത വെളിച്ചം കാണുന്നത്. ജാതിപ്പേര് വിളിച്ചുവെന്ന് കാണിച്ച് പരാതി നൽകിയ യുവാവിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.
 
എറണാംകുളം ലോ കോളേജ് വിദ്യാര്‍ത്ഥി വൈശാഖ് ഡിഎസിനെയാണ് കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോളേജില്‍ നടന്ന കലാപരിപാടിക്കിടെ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് വൈശാഖ് പരാതി നൽകിയത്. ഡിസംബര്‍ 16ന് ലോ കോളേജില്‍ നടന്ന നയം കോളേജ് ഫെസ്റ്റിന്റെ ഇടയില്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് വിമര്‍ശിച്ച് സംസാരിച്ച എസ് എസ് ഗിരിശങ്കര്‍ എന്ന അധ്യാപകനോട് അതിനെ കുറിച്ച് ചോദിച്ച വൈശാഖിനെ ജാതിപ്പോര് വിളിച്ചെന്നാണ് പരാതി. നീ എസ് സി എസ് ടി അല്ലെ, എന്റെയും സര്‍ക്കാരിന്റെയും ഔദാര്യത്തില് അല്ലേ ജീവിക്കുന്നത് എന്ന് ഗിരിശങ്കര്‍ ചോദിച്ചു എന്നും പരാതിയില്‍ പറയുന്നു. 
 
എറണാംകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് വൈശാഖ് പരാതി നല്‍കിയിരുന്നത്. ഇക്കാര്യം നില്‍ക്കവേയാണ് വൈശാഖിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. എന്നാൽ, അധ്യാപകനെതിരെ പരാതി നൽകിയതിന്റെ ദിവസങ്ങൾക്കുള്ളിൽ വൈശാഖിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. കോളേജില്‍ നടന്ന കലാപരിപാടിക്കിടെ വൈശാഖ് അസഭ്യവര്‍ഷം നടത്തിയെന്നാണ് സസ്‌പെന്‍ഷന് കാരണമായി കാണിച്ചിരിക്കുന്നത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദിയെ സമ്മര്‍ദ്ദത്തിലാക്കി പ്രശാന്ത് ഭൂഷൺ; അഴിമതിപ്പട്ടിക പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അഴിമതി ...

news

പരിശോധനയെ എതിര്‍ക്കുന്നില്ല, ഇപ്പോള്‍ നടക്കുന്നത് സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം - കടകംപള്ളി സുരേന്ദ്രൻ

സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളിൽ നടന്ന റെയ്‌ഡിനെതിരെ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ...

news

ഇറ്റലി ഭയത്തിന്റെ മുള്‍‌മുനയില്‍; ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കുമോ ?

പതിവാകുന്ന ഭൂചലനങ്ങൾ ഇറ്റലിയെ ഭയത്തിലാഴ്‌ത്തുന്നതായി റിപ്പോര്‍ട്ട്. ഓഗസ്‌റ്റിലുണ്ടായ വന്‍ ...

news

ചുവരെഴുത്ത് എന്ന കൊടും കുറ്റകൃത്യത്തിന് പലതവണ പൊലീസ് പിടിക്കേണ്ടതായിരുന്നു ആ സംവിധായകനെ!

ഏറണാകുളം മഹാരാജാസ് കോളജില്‍ പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ ...

Widgets Magazine Widgets Magazine