തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കാണിച്ചില്ല; എംടി രമേശിനെതിരെ അന്വേഷണം

ബിജെപി-ആര്‍എസ്എസ് സംയുക്തമായാ‍ണ് അന്വേഷണം നടത്തുന്നത്

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (12:45 IST)
ബിജെപിയുടെ ജനറല്‍ സെക്രട്ടറി എം ടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.ടി രമേശ് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ചെലവിനായി നല്‍കിയ 35 ലക്ഷത്തിന്റെ കണക്ക് രമേശ് കാണിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം.

ബിജെപിയും ആര്‍എസ്എസും സംയുക്തമാ‍യാണ് എംടി രമേശിനെതിരെ അന്വേഷണം നടത്തുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജ് അനുവധിക്കുന്നതിനായി കോഴവാങ്ങിയെന്ന ആരോപണവും എം.ടി രമേശിന്റെ നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :