കേരളത്തില്‍ അടുത്ത തവണ അധികാരത്തിലെത്തുന്നത് ബിജെപി സര്‍ക്കാരോ ? പുതിയ ബിജെപി മന്ദിരത്തിൽ ‘മുഖ്യമന്ത്രി’യ്ക്ക് ഓഫിസ് !

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

Amit Shah, Kerala BJP, BJP New Office, ബിജെപി സര്‍ക്കാര്‍, അമിത് ഷാ,  ബിജെപി
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 14 ജൂണ്‍ 2017 (08:51 IST)
ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ ‘മുഖ്യമന്ത്രി’യ്ക്ക് ഓഫിസും!. ബിജെപിക്ക് കേരളത്തില്‍ മുഖ്യമന്ത്രിയുണ്ടാകുന്ന സമയത്ത് വിശ്രമിക്കാനും ചര്‍ച്ചകള്‍ നടത്താനുമാണ് ആ ഓഫീസെന്നാണ് വിവരങ്ങള്‍.
ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ രൂപരേഖയിലാണ് മുഖ്യമന്ത്രിയ്ക്കായി ഓഫീസുള്ളത്.

ഏഴുനിലകളാണ് കെട്ടിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനപ്രസിഡന്റിന്റെയും ഓഫീസ് ഒന്നാം നിലയിലായിരിക്കും. തമ്പാനൂര്‍ അരിസ്‌റ്റോ ജംഗ്ഷനു സമീപമുള്ള മാരാര്‍ജി ഭവന്‍ പൊളിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. തറക്കല്ലിടുന്നത് പുതിയ സര്‍ക്കാരിന് കൂടി വേണ്ടിയാണെന്ന് അമിത് ഷാ ചടങ്ങിനിടെ പറയുകയും ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :