ഇനി ബിവറേജുകളില്‍ ക്യൂ‍ നില്‍ക്കേണ്ടതില്ല, പകരം ‘ക്യൂ തൊഴിലാളികള്‍’നില്‍ക്കും

 ബിവറേജസ്, മദ്യം, മദ്യനയം
തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (14:00 IST)
സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം ഇരുട്ടടിയായത് മദ്യപന്മാര്‍ക്കാണെങ്കില്‍ അത് അനുഗ്രഹമാക്കി മാറ്റി പണം സമ്പാദിക്കുന്ന നീക്കാമാണ് ചിലര്‍ തുടങ്ങിയിരിക്കുന്നത്. ബാറുകള്‍ അടച്ചു പൂട്ടിയതോടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്ക് സംഘര്‍ഷങ്ങള്‍ക്ക് കാരണമായതൊടെ പുതിയ തൊഴിലാളികള്‍ ഉദയം ചെയ്തിരിക്കുകയാണ്. മറ്റൊന്നുമല്ല, രണ്ടോ, അതിലധികമോ ആളുകള്‍ക്കായി മറ്റൊരാള്‍ ക്യൂവില്‍ നിന്ന് മദ്യം വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഇതിനായി കൂലിക്ക് ക്യൂ നില്‍ക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.
അവശ്യക്കാര്‍ക്ക്‌ ക്യു നിന്ന്‌ സാധനം വാങ്ങി നല്‍ക്കും ചെറിയൊരു തുക പ്രതിഫലമായി നല്‍കിയാല്‍ മതി. ക്യൂവില്‍ നിന്ന് സാധനം വാങ്ങുകയും വേണ്ട അധിക സമയം കാത്തു നില്‍ക്കുകയും വേണ്ട. എന്നാല്‍ ഈ തന്ത്രം മനസിലാക്കി കൂടുതല്‍ ആളുകള്‍ കൂലിക്ക് ക്യൂ നില്‍ക്കാന്‍ എത്തിയത് പല ബിവറേജുകളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇവര്‍ ക്യൂ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ സധിക്കാതെ വരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

അതിനിടയില്‍ ഇത്തരം ക്യൂ തൊഴിലാളികള്‍ കൂട്ടമായി മദ്യം വാങ്ങി കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതായും പരാതികളുയര്‍ന്നിട്ടൂണ്ട്. പലപ്പോഴും പൊലീസ് സേവനം ആവശ്യമായി വന്നിരിക്കുകയാണ് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക്. പല സ്‌ഥലങ്ങളിലും ഒമ്പതുമണിയാകുമ്പോള്‍ നീണ്ട ക്യുവില്‍ നില്‍ക്കുന്നവരെ മാറ്റി ഗേയിറ്റ്‌ അടയ്‌ക്കേണ്ട അവസ്‌ഥയുണ്ടകുമ്പോള്‍ ജീവനക്കാര്‍ക്കെതിരെ വാക്കേറ്റവും അസഭ്യവര്‍ഷവും പതിവാണ്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :