ബൈക്ക് മോഷണം: മുന്‍ അധ്യാപകന്‍ പിടിയില്‍

Last Modified ബുധന്‍, 2 ജൂലൈ 2014 (16:18 IST)
ബൈക്ക് മോഷണക്കേസില്‍ മുന്‍ അധ്യാപകന്‍ പൊലീസ് പിടിയിലായി. പാലക്കാട് മങ്കര സ്വദേശിയും ഇപ്പോള്‍ ചെറുതുരുത്തിയില്‍ താമസിക്കുന്ന കൊന്നയത്ത് അനില്‍ കുമാര്‍ എന്ന 51 കാരനായ മുന്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ അനുജന്‍റെ ഭാര്യയെ ചുട്ടുകൊന്ന കേസിലും പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. ഈ കേസില്‍ കോടതിവിധി പറയാനിരിക്കെയാണ്‌ കഴിഞ്ഞ ദിവസം ഇയാള്‍
കോഴിക്കോട് ആന്‍റി ഗുണ്ടാ സ്ക്വാഡിന്‍റെ പിടിയിലായത്.
ലോറി ഡ്രൈവറായ ഇയാളുടെ അനുജന്‍റെ ഭാര്യ മംഗലാപുരം കങ്കനാടി ഗൌരീമുണ്ട സ്വദേശിനി താരാക്ഷിയെ ചുട്ടുകൊന്ന കേസിലാണ്‌ ഇയാള്‍ പ്രതിയായുള്ളത്.

2000 മുതല്‍ 2004 വരെ ഇയാള്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായിരുന്നു. കൊലപാതക കേസില്‍ പ്രതിയായതോടെയാണ്‌ ഇയാള്‍ ജോലിയില്‍ നിന്നു പുറത്തായത്. ഇയാള്‍ക്കെതിരെ നിരവധി ബൈക്ക് മോഷണ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :