കോഴിക്കോട് ആറുമാസത്തിനുള്ളില്‍ വാഹനാപകടത്തില്‍ മരിച്ചത് 89 പേര്‍

കോഴിക്കോട്| Last Modified ബുധന്‍, 2 ജൂലൈ 2014 (16:02 IST)
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കോഴിക്കോട് നഗരാതിര്‍ത്തിയിലുണ്ടായ വിവിധ വാഹനാപകടങ്ങളിലായി 89 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ഈ കാലയളവില്‍ നഗരാതിര്‍ത്തിക്കുള്ളില്‍ 535 വാഹനാപകടങ്ങളാണുണ്ടായത്.

ഇക്കാലയളവില്‍ ഇവിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന്‌ 3600 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം മയക്കുമരുന്നുമായി ബന്ധപ്പെട്ട് 64 പേരെയും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന്‌ 167 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് 154 പേരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന്‌ 230 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ്‌ ഈ വിവരങ്ങളുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :