മോഹൻലാൽ ത്രില്ലിലാണ്, ഇന്നാണ് ആ ദിനം!

ചൊവ്വ, 23 ജനുവരി 2018 (11:37 IST)

അജോയ് വർമ ചിത്രത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണിത്. റുസ്തം, റൗഡി റാത്തോര്‍, ക്രിഷ്, ജയ് ഹോ തുടങ്ങിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറമാന്‍.
 
ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ മുംബൈയിലെ ലൊക്കേഷനിലാണ് മോഹൻലാൽ. മുഴുനീള ആക്ഷൻ സിനിമയാണിതെന്ന് മോഹൻലാൽ പറയുന്നു. സാഹസികത നിറഞ്ഞ ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ടെന്ന് മോഹൻലാൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
 
ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിടുന്നതായിരിക്കും. അതിന്റെ ത്രില്ലിലാണ് താരം. നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ഈ ഒരു റോഡ് മൂവിയാണ്. തൃഷ, പ്രകാശ്‌രാജ്, മീന തുടങ്ങിയ വമ്പന്‍ താരനിര ഈ സിനിമയിലുണ്ടാവും. മുംബൈ, പുനെ, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജയറാം കുടുംബസമേതം എത്തി, ഗീതുവും മഞ്ജുവും ഒ‌രുമിച്ച്; പാർവതിയെ മാത്രം കണ്ടില്ല?

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാമേഖലയിലെ വളരെ ...

news

മമ്മൂട്ടി സ്കോര്‍ ചെയ്യുന്നതുകണ്ട് മോഹന്‍ലാല്‍ ആരാധകര്‍ നിരാശരായി, 10 മിനിറ്റ് കഴിഞ്ഞ് ലാലേട്ടന്‍ വിശ്വരൂപം കാണിച്ചു!

അവര്‍ കടുത്ത നിരാശയിലായി. എന്നാല്‍ പത്തുമിനിറ്റിന് ശേഷം തന്‍റെ യഥാര്‍ത്ഥ ഭാവം സ്ക്രീനില്‍ ...

news

കഥകളി ചെയ്യാന്‍ മമ്മൂട്ടി പറഞ്ഞു, മോഹന്‍ലാല്‍ ചെയ്തു; കമലദളം പിറന്നു!

മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസായിട്ട് 25 വര്‍ഷം ...

news

ദുല്‍ക്കര്‍ സല്‍മാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ !

അപ്പോള്‍ വിരാട് കോലി? അപ്പോള്‍ രോഹിത് ശര്‍മ? ആകെ കണ്‍ഫ്യൂഷനായല്ലോ എന്നൊന്നും ...

Widgets Magazine