സജിത്ത്|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (10:06 IST)
പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്നാണ് ഭാഗ്യലക്ഷ്മി എംഎല്‍എയോട് ചോദിച്ചത്. അവര്‍ ഒരു നടി ആയതുകൊണ്ടാണോ താങ്കള്‍ ഇത്തരത്തില്‍ പറയുന്നത് ? താങ്കളുടെ പെണ്‍മക്കള്‍ക്കാണ് ഇത്തരത്തിലൊരവസ്ഥ സംഭവിച്ചതെങ്കില്‍ താങ്കള്‍
അവരെ വീട്ടില്‍ പൂട്ടിയിടുകയാണോ ചെയ്യുക ? അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ ? പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അപ്പോള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ ? എന്നും ഭാഗ്യലക്ഷ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: