അപ്പുണ്ണിയെ പൊലീസ് വിട്ടയച്ചത് എന്തിന് ?; സംശയങ്ങള്‍ക്ക് വഴിമരുന്നിട്ട് മണിക്കൂറുകള്‍ - രഹസ്യങ്ങള്‍ പുറത്തുവിടാതെ പൊലീസ്

കൊ​ച്ചി, തിങ്കള്‍, 31 ജൂലൈ 2017 (20:05 IST)

 Actress attack , police , pulsar suni , suni , Dileep , Appunni , Sunil raj , kavya madhavan , അ​പ്പു​ണ്ണി , ദി​ലീപ് , പള്‍സര്‍ സുനി , കാവ്യ മാധവന്‍ , സുനില്‍ രാജ് , പൊലീസ്

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​ന്‍റെ മാ​നേ​ജ​ര്‍ എഎസ് സുനിൽരാജിനെ (അ​പ്പു​ണ്ണി)​ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. ഇന്ന് രാവിലെയാണ് ആലുവാ പൊലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ അപ്പുണ്ണി ഹാജരായത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു വരെ നീണ്ടു.

പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ഴി​ഞ്ഞ​തെ​ന്നും മൊ​ഴി അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷം അ​പ്പു​ണ്ണി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നാ​ണ് പൊ​ലീ​സ് നീ​ക്ക​മെ​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. അതേസമയം, എന്തെല്ലാം കാര്യങ്ങളാണ് അപ്പുണ്ണിയിൽനിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

അ​പ്പു​ണ്ണി​ക്കൊ​പ്പം കേസിലെ ഒന്നാം പ്രതി പ​ൾ​സ​ർ സു​നി​ക്ക് വേ​ണ്ടി ക​ത്തെ​ഴു​താ​ൻ സ​ഹാ​യി​ച്ച വി​പി​ൻ ലാ​ലി​നേ​യും അന്വേഷണ സംഘം ചോ​ദ്യം ചെ​യ്തു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അ​പ്പു​ണ്ണി ദി​ലീപ് പള്‍സര്‍ സുനി കാവ്യ മാധവന്‍ സുനില്‍ രാജ് പൊലീസ് Dileep Appunni Police Suni Sunil Raj Kavya Madhavan Pulsar Suni Actress Attack

വാര്‍ത്ത

news

രാജാറാമിന്‍റെ മരണം, സത്യം വെളിപ്പെടുത്തി മകള്‍

നടനും നടി താരാ കല്യാണിന്‍റെ ഭര്‍ത്താവുമായ രാജാറാമിന്‍റെ മരണത്തില്‍ നടുങ്ങിനില്‍ക്കുകയാണ് ...

news

പീഡിപ്പിക്കപ്പെട്ട നടി പിറ്റേന്ന് അഭിനയിക്കാൻ പോയതെങ്ങനെ ? - ആക്ഷേപവുമായി ജോർജ്

കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യുവന​ടി​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ...

news

ആ വാക്ക് തിരിഞ്ഞു കൊത്തി; കാവ്യയെ ഉടന്‍ അറസ്‌റ്റ് ചെയ്യും - ഡിജിപി നിര്‍ദേശം നല്‍കി!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

കടക്കെണിയില്‍ നിന്നും രക്ഷിക്കാപ്പെടാന്‍ ചൈനീസ് സ്ത്രീ മുഖംമാറ്റി !

കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചൈനീസ് സ്ത്രീ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖംമാറ്റി. ...