ബംഗളൂരു സ്ഫോടനക്കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തി വിദേശത്തേക്ക് അയച്ചതായി പൊലീസ്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (11:02 IST)
ബംഗളൂരു സ്ഫോടനക്കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തി വിദേശത്തേക്ക് അയച്ചതായി പൊലീസ്. കേസില്‍ മൊഴി നല്കാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി ഷഹനാസ് അടങ്ങുന്ന സംഘമായിരുന്നു ഭീഷണിപ്പെടുത്തലിനു പിന്നില്‍. കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി ഖത്തറിലേക്കാണ് അയച്ചത്.

അതേസമയം, മൊഴി മാറ്റാൻ സ്വാധീനിച്ച സംഭവത്തിൽ പരാതി ഇല്ലെന്നും എന്നാല്‍ കേസുമായി സഹകരിക്കില്ലെന്നും കണ്ണൂർ സ്വദേശി അറിയിച്ചതായി പൊലീസ് പറഞ്ഞു. ഷഹനാസിന്‍റെ ബാഗിൽ നിന്നും കണ്ടെടുത്ത ഡയറിയിൽ അഞ്ച് സാക്ഷികളുടെ പേരുകളാണുളളത്.

ഇവർ ഇപ്പോൾ കേരളത്തിലില്ല. ഇതിൽ ചിലർക്ക് പണം നൽകിയും ചിലരെ ഭീഷണിപ്പെടുത്തിയുമാണ് മൊഴിമാറ്റാൻ ശ്രമിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :