തൃശൂരിലെ നക്ഷത്രബാറില്‍ വിദേശപെണ്‍കുട്ടികളുടെ അര്‍ധനഗ്ന നൃത്തം

തൃശൂര്‍| Last Modified ചൊവ്വ, 15 ജൂലൈ 2014 (13:08 IST)
തൃശൂരിലെ നക്ഷത്രബാറിനുള്ളില്‍ മദ്യപരെ ആകര്‍ഷിക്കാന്‍ വിദേശപെണ്‍കുട്ടികളുടെ അര്‍ധനഗ്ന നൃത്തം. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ആറ് പെണ്‍കുട്ടികളുടെ നൃത്തത്തോടെയാണ് ബാറില്‍ മദ്യവില്‍പ്പന കൊഴുക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

തൃശൂരിലെ ശക്തന്‍ ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ നക്ഷത്ര ബാറിലാണ് മദ്യപന്മാരെ ആകര്‍ഷിക്കാന്‍ അര്‍ധനഗ്ന നൃത്തം അരങ്ങേറുന്നത്. രാത്രിയില്‍ ബാറിന്റെ രണ്ടാം നിലയിലെ ഇരുണ്ട മുറിയിലാണ് നൃത്തം.

പലപ്പോഴും നൃത്തം അര്‍ധരാത്രി വരെ നീളാറുണ്ട്. ഡാന്‍സ് ബാറുകള്‍ക്കെതിരെ മുംബൈ , ബാംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമ്പോഴാണ് കേരളത്തില്‍ ബാര്‍ ഡാന്‍സ് അരങ്ങ് തകര്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :