പിസി ചാക്കോയുടെ നിലപാട് തെറ്റെന്ന് ഡിസിസി

തൃശൂര്‍| Last Modified വ്യാഴം, 19 ജൂണ്‍ 2014 (19:38 IST)
തെരഞ്ഞെടുപ്പ്‌ തോല്‍വി സംബന്ധിച്ച പി സി ചാക്കോയുടെ നിലപാടുകള്‍ തെറ്റെന്ന്‌ തൃശൂര്‍ ഡിസിസി. തൃശൂര്‍-ചാലക്കുടി മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥികളെ വച്ചുമാറിയത്‌
ജനങ്ങള്‍ അംഗീകരിക്കാത്തതാണ്‌ തോല്‍വിക്ക്‌ കാരണമായതെന്നും ഡിസിസി കെപിസിസി സമിതിയെ അറിയിച്ചു.

ചില നേതാക്കളുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രാദേശിക-സാമുദായിക വികാരങ്ങള്‍ കണക്കിലെടുക്കാത്തത്‌ തിരിച്ചടിയായെന്നും ഡിസിസി കെപിസിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ജില്ലയിലെ ഗ്രൂപ്പ്‌ പ്രശ്‌നങ്ങള്‍ തന്റെ തോല്‍വിയ്‌ക്ക് കാരണമായെതെന്നായിരുന്നു പി സി ചാക്കോയുടെ വാദം. ഇതിനെതിരാണ് ഡിസിസിയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :