തിരുവനന്തപുരം:|
Last Modified ബുധന്‍, 9 ജൂലൈ 2014 (12:57 IST)
കൊഴിക്കോട് സര്‍വകലാശാലയിലെ വിസിയുടെ ഒഫീസില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയോട് യോജിക്കുന്നില്ലെന്ന് വിദ്യാഭാസമന്ത്രി പി കെ അബ്ദുറബ്ബ്.
വിസിയുടെ ഓഫീസില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെപ്പറ്റി കെ.കെ ലതിക ഉന്നയിച്ച സബ്മിഷനു മറുപടിപറയുകയായിരുന്നു അദ്ദേഹം.
ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന വാര്‍ത്ത തെറ്റാണ്.ഇക്കാര്യത്തില്‍ ആലോചിച്ചശേഷം തുടര്‍ നടപടികള്‍
കൈക്കൊള്ളും അബ്ദുറബ്ബ് പറഞ്ഞു.
സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന വാര്‍ത്ത തെറ്റാണെന്ന അബ്ദുറബ്ബിന്റെ മറുപടി പ്രതിപക്ഷബഹളത്തിനിടയാക്കി. നടപടികള്‍ കൈക്കോള്ളുമെന്ന് ഉറപ്പ് നല്‍കിയപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചത്.
നേരത്തെ തന്നെ സ്ത്രീപീഡനകേസില്‍പ്പെടുത്താന്‍ പെണ്‍കുട്ടികളെ ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുമെന്ന കാരണം പറഞ്ഞ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം. അബ്ദുസ്സലാം ഓഫീസില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു