പിഎസ്എല്‍വി സി 23 വിക്ഷേപിച്ചു; പ്രധാനമന്ത്രി സാക്ഷിയായി

ശ്രീഹരിക്കോട്ട| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (10:16 IST)
അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിയുടെ സി 23 വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമാണ്. പിഎസ്എല്‍വിയുടെ സി 23 വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി സാക്‌ഷ്യം വഹിച്ചു. തിങ്കളാഴ്ച രാവിലെ 9.52ന് ആണ് അഞ്ച് വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 23 ശ്രീഹരിക്കോട്ടയില്‍‌നിന്ന് കുതിച്ചുയര്‍ന്നത്.

വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഫ്രാന്‍സിന്റെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട് 7, ജര്‍മനിയുടെ എയ്‌സാറ്റ് ,കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, സിംഗപ്പൂരിന്റെ വെലോക്‌സ് എന്നീ ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചത്. 714 കിലോ ഭാരമുള്ള സ്‌പോട്ട് 7 ആണ് ഇക്കൂട്ടത്തിലെ ഭാരമേറിയ ഉപഗ്രഹം.
പ്രധാനമന്ത്രിക്കൊപ്പം ജര്‍മനി, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും വിക്ഷേപണത്തിന് സാക്‍ഷ്യം വഹിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :