ബാര്‍ കേസ്: ബാറുടമകളുടെ ഹര്‍ജി മാറ്റിവെച്ചു, 28ന് പരിഗണിക്കും

ബാര്‍ കോഴക്കെസ് , സുപ്രീംകോടതി , സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി:| jibin| Last Updated: വെള്ളി, 10 ജൂലൈ 2015 (11:56 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി മാറ്റിവെച്ചു. ജൂലൈ 28നാണ് ഹര്‍ജി ഇനി പരിഗണിക്കുക.

ഇടക്കാല ഉത്തരവിലൂടെ ബാറുടമകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് ബറുടമകളുടെ ആവശ്യം. ഫൈവ് സ്‌റ്റാര്‍ ബാറുകള്‍ക്ക് മാത്രം ബാര്‍ അനുമതി നല്‍കിയത് വിവേചന പരമാണെന്ന് ബാറുടമകള്‍ കോടതിയില്‍ വാദിക്കുക. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി മദ്യനയം അംഗീകരിച്ചതെന്നും ബാറുടമകള്‍ വാദിക്കുന്നു. ഇടക്കാല ഉത്തരവിലൂടെ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവയും ആര്‍കെ അഗര്‍വാളും അംഗങ്ങളായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എന്നാല്‍ ബാര്‍ കോഴ കേസില്‍ മാണിക്ക് അനുകൂലമായി നിയമോപദേശം നല്‍കിയ നാഗേശ്വര റാവു ബാറുടമകള്‍ക്കു വേണ്ടി ഹാജരാകും.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫൈവ് സ്റ്റാര്‍ അല്ലാത്ത ബാറുകള്‍ സര്‍ക്കാര്‍ പൂട്ടുകയായിരുന്നു. 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 418 ബാറുകളും പിന്നീട് 300 ബാറുകളുമാണ് സംസ്ഥാനത്ത് പൂട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :