രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 7 ജൂലൈ 2015 (17:04 IST)
രാഷ്ട്രീയ പാര്‍ട്ടികളെ എന്തുകൊണ്ടാണ് വിവരാവകാശ നിയമത്തിന്റ്റ്റെ പരിധിയില്‍ കൊണ്ടുവരാത്തതെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനൊടും, തെരഞ്ഞെടുപ്പ് കമ്മീഷനോടും ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നോട്ടിസയച്ചു. ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ണായകമായ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ഒരു എൻജിഒ നൽകിയ പൊതു താത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ രാഷ്ട്രിയ പാർട്ടികളെയും പൊതുജനങ്ങൾക്കിടയിൽ കൂടുതൽ സുതാര്യമാകുന്നതിന്റെ ഭാഗമായി വിവരാവകാശത്തിന്റെ പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ പാർട്ടികളെ സുതാര്യ നിയമത്തിന് കീഴിലുള്ള പബ്ലിക് അതോറിറ്റിയായി പ്രഖ്യാപിക്കുന്നതിലുള്ള പ്രതികരണമറിയുന്നതിനായി കോടതി ബിജെപി, കോൺഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം എന്നീ പ്രമുഖ ദേശിയ പാർട്ടികൾക്ക് നോട്ടീസയച്ചു.

സംസ്ഥാനത്ത് നിന്നും ധനസഹായം ലഭിക്കുന്നുണ്ടെങ്കിലും ദേശിയ പാർട്ടികൾ ആദായ നികുതി റിട്ടേണിൽ നിന്ന് ഒഴിവാക്കപ്പെടുന്നതായി പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയെ ബോധിപ്പിച്ചു. പാർട്ടികളെ നികുതിയിൽ നിന്ന് ഒഴിവാക്കേണ്ടതില്ല. ലഭിക്കുന്ന സംഭാവനകളുടെ 35 ശതമാനം അവരിൽ നിന്നും ഈടാക്കണം. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നതിലാൽ പാർട്ടികൾക്ക് വിവരാവകാശ നിയമത്തിന് കീഴിൽ വരേണ്ട ബാദ്ധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :