'' മന്ത്രിമാര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുന്നു; മാണിയെ തൊടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ ''

 ബാര്‍ കോഴ ആരോപണം , ഉമ്മന്‍ചാണ്ടി , കെഎം മാണി, പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (13:31 IST)
ബാര്‍ കോഴ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സഹായസഹകരണ സംഘത്തിന് തുല്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും. അഴിമതിയുടെ കാര്യത്തില്‍ മന്ത്രിമാര്‍ പരസ്പരം പുറംചൊറിഞ്ഞ് കൊടുക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് ബാര്‍ കോഴ ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മാണിയുടെ രാജി ആവശ്യപ്പെടാന്‍ ധൈര്യമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ നിയമസഭ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :