ബാര്‍ കോഴ: ഗൂഢാലോചനക്കാരെ തിരിച്ചറിഞ്ഞെന്ന് കെഎം മാണി

 കേരളകോണ്‍ഗ്രസ് , ബാര്‍ കോഴ , ധനമന്ത്രി , കെഎം മാണി
കോട്ടയം| jibin| Last Modified ശനി, 29 നവം‌ബര്‍ 2014 (08:07 IST)
ധനമന്ത്രിയും കേരളകോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെഎം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ കേരളകോണ്‍ഗ്രസ് പൊതുജനങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കി.

ഈ വിഷയം കൈകാര്യം ചെയ്യേണ്ട സമയത്തു കൈകാര്യം ചെയ്യുമെന്നും, ആരോപണത്തിനു പിന്നിലെ ഗൂഡാലോചനക്കാരെ കേരളകോണ്‍ഗ്രസ് തിരിച്ചറിഞ്ഞെന്നും കെഎം മാണി വ്യക്തമാക്കി. ബാര്‍ കോഴ ആരോപണാത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനേയും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും കടന്നാക്രമിക്കുകയും ചെയ്തു.

വിഷയത്തില്‍ താന്‍ നിരപരാധിയാണെന്നും വ്യക്തമാക്കി. കൈയില്‍ കിട്ടിയ തിരുവന്തപുരം സീറ്റ് വിറ്റു കാശാക്കിയ പന്ന്യന്‍ രവീന്ദ്രനു കെഎം മാണിയെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നായിരുന്നു മറ്റു നേതാക്കള്‍ പറഞ്ഞത്. ജില്ലാതലം മുതല്‍ വാര്‍ഡ് തലം വരെ വരുംദിവസങ്ങളില്‍ വിശദീകരണയോഗം ചേരാനാണു പാര്‍ട്ടിയുടെ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :