ബാർ കോഴ: മാണിക്കെതിരായ ഹര്‍ജി തള്ളി

   ബാർ കോഴ , കെഎം മാണി , ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (15:13 IST)
വിവാദത്തിൽ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള ഹർജി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. വിഷയത്തില്‍ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രോസിക്യൂഷൻ അനുമതി ഇല്ലാതെ ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം കുമാരപുരം സ്വദേശി ബ്രിജേഷ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് കെഎം മാണി പതിനഞ്ചുകോടി രൂപ ആവശ്യപ്പെട്ടുവെന്നും. മാണിയുടെ പാലായിലെ വീട്ടിലെത്തി ഒരു കോടി രൂപ കൈമാറിയെന്നും ബിജു രമേശ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ആവശ്യമായ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :