ബാർ കേസ് കെ എം മാണിക്ക് വലിയ ഹൃദയവേദന ഉണ്ടാക്കി; അദ്ദേഹവുമായി ഒരു തുറന്ന ചർച്ചയ്ക്ക് കോൺഗ്രസ് തയാറാകണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കെ എം മാണിയ്ക്കും കേരളാ കോൺഗ്രസിനും പൂര്‍ണ്ണ പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

kottayam, thiruvanchoor radhakrishnan, km mani, bar case, oommen chandi കോട്ടയം, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ എം മാണി, ബാര്‍ കേസ്, ഉമ്മൻ ചാണ്ടി
കോട്ടയം| സജിത്ത്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (09:17 IST)
കെ എം മാണിയ്ക്കും കേരളാ കോൺഗ്രസിനും പൂര്‍ണ്ണ പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മാണിയുമായി ഒരു തുറന്ന ചർച്ചയ്ക്ക് കോൺഗ്രസ് തയാറാകണമെന്നും ബാർ കോഴ കേസ് കെ എം മാണിക്ക് വലിയ ഹൃദയവേദന ഉണ്ടാക്കിയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ബാര്‍ കേസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്നുതന്നെ ഇതിനൊരു പരിഹാരം കാണണമെന്നും ഇക്കാര്യത്തില്‍ ഉമ്മൻ ചാണ്ടി ഇടപെട്ടത് വളരെ ഗുണം ചെയ്യുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള തെറ്റിദ്ധാരണകൾ എത്രയും നീക്കണമെന്നും കേരളാ കോൺഗ്രസിന്റെ അഭിപ്രായങ്ങളെ സമ്മർദ രാഷ്ട്രീയമായി കാണരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :