കേരള കോൺഗ്രസ് (എം) ബിജെപിക്കൊപ്പം പോകുന്നത് ആത്മഹത്യാപരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കെ എം മാണിയുടെ കേരള കോൺഗ്രസ് (എം) ബിജെപിക്കൊപ്പം പോകുന്നത് ആത്മഹത്യാപരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.

thiruvananthapuram, km mani, pk kunjalikutty, bjp തിരുവനന്തപുരം,  കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ബി ജെ പി
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (12:47 IST)
കെ എം മാണിയുടെ കേരള കോൺഗ്രസ് (എം) ബിജെപിക്കൊപ്പം പോകുന്നത് ആത്മഹത്യാപരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫുമായി കേരള കോൺഗ്രസിനു ചില പ്രശ്നങ്ങളുണ്ടെന്ന കാര്യം യാഥാർഥ്യമാണ്. എന്നാല്‍ അതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചരൽക്കുന്നില്‍ നടക്കുന്ന ക്യാംപ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് കെ എം മാണി നിർദേശിച്ചിരിക്കുന്നത്. അത് തങ്ങള്‍ അംഗീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. യു ഡി എഫുമായി ഇടഞ്ഞുനിൽക്കുന്ന കെ എം മാണിയെ അനുനയിപ്പിക്കാൻ നിയോഗിച്ചിരിക്കുന്നവരിൽ ഒരാളാണ് കുഞ്ഞാലിക്കുട്ടി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :